കോഴിക്കോട് താമരശ്ശേരിയിൽ ലഹരിക്കടിമയായ മകന്‍ മാതാവിനെ വെട്ടിക്കൊന്നു

കോഴിക്കോട് മസ്തിഷ്ക അർബുദം ബാധിച്ച അമ്മയെ ലഹരിക്കടിമയായ മകൻ വെട്ടിക്കൊന്നു. കോഴിക്കോട് താമരശ്ശേരി പുതുപ്പാടി വേനക്കാവ് ചോയിയോടിലാണ് സംഭവം. അടിവാരം മുപ്പതേക്ര കായിക്കൽ സുബൈദയെയാണ്( 53) ഏക മകനായ ആഷിക് (24) കൊടുവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സംഭവം നടന്നത്.
മസ്തിഷ്കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം സഹോദരിയായ ഷക്കീലയുടെ ചോയിയോടുള്ള വീട്ടിൽ വിശ്രമത്തിലായിരുന്നു. അയൽപക്കത്തെ വീട്ടിൽ നിന്നും കൊടുവാൾ ചോദിച്ചു വാങ്ങി വീടിനകത്ത് കയറി സുബൈദയെ കഴുത്തിന് പലതവണ മാരകമായി വെട്ടുകയായിരുന്നു. വെട്ടേറ്റ് കഴുത്ത് ഏറെക്കുറെ അറ്റ നിലയിലായിരുന്നു. സുബൈദ തൽക്ഷണം മരിച്ചു. നാട്ടുകാരാണ് പ്രതിയെ കെട്ടിയിട്ട് താമരശ്ശേരി പൊലീസിൽ ഏൽപ്പിച്ചത്.