ഗോകുലത്തിന് തോൽവി
കോഴിക്കോട്:
ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്ക് സ്വന്തം തട്ടകത്തിൽ വീണ്ടും തോൽവി. കോഴിക്കോട് കോർപ്പറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ പഞ്ചാബ് ക്ലബ് നാംധാരി എഫ്സിയോട് രണ്ടു ഗോളിനാണ് തോറ്റത്.ആദ്യ പകുതിയിൽ കോർണർ കിക്കിൽ നിന്ന് മൻവീർ സിങ്ങും പെനാൽറ്റിയിലൂടെ ബ്രസീലിയൻ താരം ക്ലെഡ്‌സൺ ഡിഗോളും ലക്ഷ്യം കണ്ടു. മൂന്നു ജയവും നാല് സമനിലയും രണ്ടു തോൽവിയുമായി 13 പോയിന്റുള്ള ഗോകുലം നാലാമതാണ്.അഞ്ചു ജയവും,രണ്ടു വീതം ജയവും സമനിലയുമായി 17 പോയിന്റുള്ള നാംധാരി രണ്ടാമതെത്തി. ഗോകുലം 24 ന് കോഴിക്കോട്ട് ഇന്റർ കാശിയെ നേരിടും.