സിദ്ധാർത്ഥിൻ്റെ മരണത്തിൽ മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി രമേശ് ചെന്നിത്തല

 സിദ്ധാർത്ഥിൻ്റെ മരണത്തിൽ മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി   രമേശ് ചെന്നിത്തല

കൊല്ലപ്പെട്ട വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിൻ്റെ മരണത്തിൽ മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയൻ സിദ്ധാർത്ഥൻ്റെ മാതാപിതാക്കളോട് പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യമാണ് കത്തിൽ ഉന്നയിച്ചിരിക്കുന്നത്. സിദ്ധാർത്ഥൻ്റെ മരണത്തിന് കാരണക്കാരായ എസ്എഫ്ഐ ഗുണ്ടകൾക്ക് സർവ്വ സ്വതന്ത്രരായി നടക്കാനുള്ള അവസരം സൃഷ്ടിക്കുകയാണ് സർക്കാർ. സർക്കാർ ഇരയ്ക്കൊപ്പമല്ലെന്നും കത്തിൽ പറയുന്നു.

ജാമ്യാപേക്ഷയിൽ പോലും പ്രതികളെ രക്ഷിക്കാനുള്ള നാണംകെട്ട ശ്രമം പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ നടത്തി. ഇരക്കൊപ്പമല്ല വേട്ടക്കാർക്കൊപ്പം ആണ് സർക്കാർ. അല്പമെങ്കിലും മനുഷ്യത്വം ബാക്കിയുണ്ടെങ്കിൽ എസ്എഫ്ഐ ഗുണ്ടകളെ സംരക്ഷിച്ചതിന് സിദ്ധാർത്ഥൻ്റെ മാതാപിതാക്കളോട് മാപ്പുപറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സിദ്ധാർത്ഥൻ്റെ മരണത്തിന് കാരണക്കാരായ എസ്എഫ്ഐ ഗുണ്ടകൾക്കു സർവ്വ സ്വതന്ത്രമായി വിലവാനുള്ള അവസരം സൃഷ്ടിക്കുകയാണ് സർക്കാരെന്ന് വിമർശനം.

കേരളത്തില്‍ ഇത് വരെ കേട്ട് കേള്‍വിയില്ലാത്ത തരത്തിലുള്ള അതിഭീകരമായ ശാരീരിക ആക്രമണമാണ് സിദ്ധാര്‍ത്ഥന്‍ എന്ന പാവം വിദ്യാര്‍ത്ഥി നേരിട്ടത്. എസ്എഫ്‌ഐ ഗുണ്ടകളുടെ അതിക്രൂര ആക്രമണത്തില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥനെ ശുചിമുറിയില്‍ കെട്ടിതൂക്കിയതാണോ എന്ന് പോലും ന്യായമായും സംശയിക്കാവുന്നതാണെന്ന് രമേശ് ചെന്നിത്തല കത്തിൽ പറയുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News