തൊഴിലാളികളെ രക്ഷിക്കാൻ ഇതുവരെ കഴിഞ്ഞില്ല

ഡെറാഡൂൺ : ഉത്തര കാശിയിലെ തുരങ്കത്തിലകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. തുരങ്കത്തിലകപ്പെട്ട 41 തൊഴിലാളികളുടെ ജീവൻ അപകടത്തിലാണെന്ന് അവരുടെ ബന്ധുക്കൾ ആരോപിക്കുന്നു. അപകടം നടന്ന് ഒരാഴ്ചയായിട്ടും തൊഴിലാളികളെ രക്ഷിക്കാൻ ദുരന്തസേനയ്ക്ക് കഴിഞ്ഞിട്ടില്ല. ഓരോ കിലോമീറ്റർ തുരങ്കത്തിനും രക്ഷാപാത ഉണ്ടാകണമെന്ന പൊതു നിയമം ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു.
തൊഴിലാളികളുടെ ആരോഗ്യസ്ഥിതി വഷളാകുന്നതാണ് വിവരം. ട്യൂബുകൾ വഴി വെള്ളവും മരുന്നും നൽകന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല.
