നടൻ വിനോദ് തോമസിന്റെ മരണകാരണം കാർബൺ മോണോക്‌സൈഡ്

നടൻ വിനോദ് തോമസ് മരിച്ചത് കാർബൺ മോണോക്സൈഡ് ശ്വസിച്ച്. സ്റ്റാർട്ട് ആക്കി കിടന്ന കാറിൽ എ.സി ഓണാക്കി ഗ്ലാസ് പൂട്ടിയിരുന്നു. മയക്കത്തിനിടെ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായി മരണം സംഭവിച്ചു എന്നാണ് അനുമാനം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മരണകാരണം വ്യക്തമായത്. സംസ്കാരം മറ്റന്നാൾ മുട്ടമ്പലം പൊതു ശ്മശാനത്തിൽ നടക്കും. സ്റ്റാർട്ട് ചെയ്ത കാറിൽ എസി ഓണാക്കിയിട്ട ശേഷം ഗ്ലാസ് പൂട്ടി വിനോദ് ഇരിക്കുകയായിരുന്നു. പിന്നീട് മയക്കത്തിനിടെ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായി മരണം സംഭവിച്ചു എന്നാണ് അനുമാനം.

ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് കോട്ടയം പാമ്പാടിയിലെ ബാറിന്റെ പാർക്കിംഗ് ഏരിയയിൽ കാറിനുള്ളിൽ വിനോദ് തോമസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്റ്റാർട്ടാക്കിയ കാറിനുള്ളിൽ കയറിയ വിനോദ് മണിക്കൂറുകൾ കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതോടെയാണ് ബാർ ജീവനക്കാർ അന്വേഷിച്ചതും തുടർന്ന് ഉള്ളിൽ വിനോദ് തോമസിനെ മരിച്ച നിലയിൽ കണ്ടെത്തിയതും.

നത്തോലി ഒരു ചെറിയ മീനല്ല, അയ്യപ്പനും കോശിയും , ഹാപ്പി വെഡിങ് , ജൂൺ, അയാൾ ശശി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News