ജെ മിനി സ്കേറ്റിങ് ചാമ്പ്യൻ

കോവളം:
ചണ്ഡിഗഢിൽ നടന്ന അഖിലേന്ത്യ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ കോവളത്തെ ജെ മിനി സ്വർണമെഡൽ നേടി. കോവളത്തെ സെബാസ്റ്റ്യൻ ഇന്ത്യൻ സോഷ്യൽ പ്രോജക്ട് സന്നദ്ധ സംഘടനയുടെ കീഴിലുള്ള 11 കുട്ടികളാണ് നേട്ടം കൈവരിച്ചതു്. മൂന്ന് വെള്ളി, ഒരു വെങ്കലം എന്നിങ്ങനെ 9 മെഡലുകളാണ് ഇവർ നേടിയതു്. വിനീതിന്റെ പരിശീലനത്തിൽ ജെ മിനി സ്വർണമെഡൽ നേടിയത് കേരളത്തിന് അഭിമാനമായി.

