ഓസീസ് താരം മിച്ചൽ മാർഷിന്റെ പ്രവചനം ഫലിക്കുമോ ? ഇന്ന് ലോക കപ്പ് ഫൈനൽ .
ഐപിഎൽ നടന്നുകൊണ്ടിരിക്കുമ്പോൾ ഓസീസ് താരം മിച്ചൽ മാർഷ് പ്രവചിച്ചു ഇത്തവണത്തെ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഓസ്‌ട്രേലിയയും ഇന്ത്യയും നേർക്കുനേർ ഏറ്റുമുട്ടുമെന്ന്.ആ പ്രവചനം ഫലിച്ചു . അടുത്ത പ്രവചനം ഇന്ത്യക്കാർക്ക് അത്ര ഇഷ്ടപെടുന്ന ഒന്നല്ല.
ഫൈനലിൽ ഇന്ത്യ വൻ ബാറ്റിങ്ങ് തകർച്ച് നേരിടുമെന്നും ഓസീസ് അനായാസ വിജയം സ്വന്തമാക്കും എന്നുമാണ് പ്രവചിച്ചത്.“ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് ഓസ്‌ട്രേലിയ കിരീടം നേടും. ഓസ്‌ട്രേലിയ രണ്ടു വിക്കറ്റിന് 450 റൺസ് എടുക്കും. ഇന്ത്യ 65 റൺസിന് ഓൾഔട്ട് ആകും“, മിച്ചൽ മാർഷ് പറഞ്ഞു.സെമിഫൈനലിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് ആതിഥേയരായ ഇന്ത്യയും ദക്ഷിണാഫ്രിക്ക തോൽപിച്ച് ഓസ്‌ട്രേലിയയും ഫൈനലിൽ എത്തിയതോടെ മിച്ചൽ മാർഷിന്റെ പ്രവചനം സത്യമായിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ആശങ്കയിലാണ്. മർഷലിന്റെ പ്രവചനം അല്പം കടന്നു പോയില്ലേ എന്ന് ചിലർ പറയുന്നു.
ഫൈനല്‍ മത്സരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ലസും പങ്കെടുക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ ഓഫീസ് അറിയിച്ചു. ടോസിന് ശേഷം വ്യോമസേനയുടെ ഒമ്പത് വിമാനങ്ങള്‍ എയര്‍ഷോ നടത്തും. സംഗീതസംവിധായകന്‍ പ്രീതത്തിന്റെ പ്രകടനം ഉള്‍പ്പെടെ മത്സരത്തിനിടെ നടക്കും. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഗുജറാത്തിലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.
ഇന്ത്യൻ ടീമിലെ കളിക്കാരുടെ കുടുംബാംഗങ്ങളും ഫൈനൽ കാണാൻ ഗാലറിയിലുണ്ടാകുമെന്നാണ് വിവരം. ഈ ലോകകപ്പിൽ ഇന്ത്യൻ ടീം കളിച്ച പല മൽസരങ്ങളും കാണാനെത്തിയ സച്ചിൻ തെണ്ടുൽക്കറും കിരീടപ്പോരാട്ടത്തിനുള്ള വേദിയിൽ ഉണ്ടാകും. പ്രമുഖ രാഷ്ട്രീയക്കാർ, മുൻ ക്രിക്കറ്റ് താരങ്ങൾ, താരങ്ങളുടെ കുടുംബങ്ങൾ എന്നിവരെ കൂടാതെ, ബിസിസിഐ (ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്), ഐസിസി (ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ) തലവൻമാരും ഫൈനൽ വേദിയിൽ ഉണ്ടാകും. വിവിധ സംസ്ഥാന അസോസിയേഷനുകളുടെ പ്രതിനിധികളും ഫൈനൽ നേരിട്ടു കാണാൻ അഹമ്മദാബാദിലെത്തും.