കോയമ്പത്തൂരിലേക്ക് കെ.എസ്.ആർ.ടി. സി.ബസ്സ്

പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് കെ. ഐസ് ആർ.ടി.സി. ലോ ഫ്ളോർ എ.സി ബസ്. രാവിലെ 4.30 ന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെടുന്ന ബസ് റാന്നി, എരുമേലി, തൊടുപുഴ, പാല, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി,തൃശൂർ, വടക്കാഞ്ചേരി, പാലക്കാട് വഴി 12മണിക്ക് കോയമ്പത്തൂരിലെത്തും. തിരിച്ച് ഉച്ചയ്ക്ക് 4.30 ന് പുറപ്പെടുന്ന ബസ് രാത്രി 12 മണിക്ക് പത്തനംതിട്ടയിലെത്തും.

