സൈന്യത്തെ പിൻവലിക്കണം: ഇന്ത്യയോട് മാലിദ്വീപ്
ദ്വീപ് രാഷ്ട്രത്തിൽ നിന്ന് സൈനിക സാന്നിധ്യം പിൻവലിക്കണമെന്ന് ഇന്ത്യൻ സർക്കാരിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. കേന്ദ്രമന്ത്രി കിരൺ റിജിജുവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാലദ്വീപ് പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.