എം പി മാർക്ക് കൂട്ട സസ്പെൻഷൻ

എം പി മാർക്ക് കൂട്ട സസ്പെൻഷൻ
ന്യൂഡൽഹി:
78 പ്രതിപക്ഷ പാർലമെന്റംഗങ്ങളെ കൂട്ടത്തോടെ സസ്പെന്റ് ചെയ്തു. ലോക്സഭയിൽ 33 പേരെയും രാജ്യസഭയിൽ 45 പേരെയും തിങ്കളാഴ്ച സസ്പെന്റ് ചെയ്ത് പ്രിവിലേജ് കമ്മിറ്റിയ്ക്കു വിട്ടു. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് പ്രിവിലേജ് കമ്മിറ്റിയോട് നിർദ്ദേശിച്ചിട്ടുള്ളതു്. പാർലമെന്റ് ചരിത്രത്തിൽ ഇത്രയധികം എം പി മാരെ സസ്പെന്റ് ചെയ്യുന്നത് ഇതാദ്യമാണ്.അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ചയും പാർലമെന്റിൽ എത്തിയില്ല. ക്രിമിനൽ നിയമ ഭേദഗതിയുൾപ്പെടെയുള്ള പ്രധാന ബില്ലുകൾ ഏകപക്ഷീയമായി പാസ്സാക്കാൻവേണ്ടിയാണ് ഇത്രയധികം അംഗങ്ങളെ ഒരുമിച്ച് സസ്പെന്റ് ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചു.

