ഓസീസ് താരം മിച്ചൽ മാർഷിന്റെ പ്രവചനം ഫലിച്ചു .ലോക കപ്പ് ഓസ്‌ട്രേലിയ സ്വന്തമാക്കി .

ഐപിഎൽ നടന്നുകൊണ്ടിരിക്കുമ്പോൾ ഓസീസ് താരം മിച്ചൽ മാർഷ് പ്രവചിച്ചു ഇത്തവണത്തെ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഓസ്‌ട്രേലിയയും ഇന്ത്യയും നേർക്കുനേർ ഏറ്റുമുട്ടുമെന്ന്.ആ പ്രവചനം ഫലിച്ചു . അടുത്ത പ്രവചനം ഫൈനലിൽ ഇന്ത്യ വൻ ബാറ്റിങ്ങ് തകർച്ച് നേരിടുമെന്നും ഓസീസ് അനായാസ വിജയം സ്വന്തമാക്കും എന്നുമാണ് പ്രവചിച്ചത്. ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് ഓസ്‌ട്രേലിയ കിരീടം നേടും. പ്രവചിച്ചതെല്ലാം അതുപോലെ സംഭവിച്ചില്ലായെങ്കിലും ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് ഓസ്‌ട്രേലിയ കിരീടം നേടി .

ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തകർത്ത് ഒസ്ട്രേലിയ. ഇന്ത്യയെ ഏഴ് വിക്കറ്റിനു തകർത്തെറിഞ്ഞ ഓസ്ട്രേലിയ ആറാം ലോക കിരീടം സ്വന്തമാക്കി. ഇന്ത്യ നേടിയ 241 റൺസ് വിജയലക്ഷ്യം 7 ഓവറും 6 വിക്കറ്റും ബാക്കിനിർത്തി ഓസ്ട്രേലിയ അനായാസം മറികടന്നു. ഇന്ത്യൻ നായകൻ രോഹിത് ശർമയെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചെടുത്ത ഹെഡ് 120 പന്തിൽ 137 റൺസ് നേടി ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ ആയി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ 2 വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ആദ്യം ബാറ്റിങ് ചെയ്യാൻ അനുവദിക്കുകയായിരുന്നു ഓസീസ് നായകൻ പാറ്റ് കമ്മിൻസ്. ഇന്ത്യൻ നായകൻ രോഹിത് ശർമ മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് കംഗാരുക്കൾ ഇന്ത്യക്ക് മേൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു. മോശം ഷോട്ടുകൾ കൊണ്ട് ഇന്ത്യൻ ബാറ്റർമാർ വിക്കറ്റുകൾ കളഞ്ഞു മുടിക്കുകയായിരുന്നു. അതിന് ഉദ്ദാഹരണമായിരുന്നു ശുഭ്മാൻ ഗില്ലിന്റെയും രോഹിത് ശർമ്മയുടെയും സൂര്യകുമാറിന്റെയും വിക്കറ്റുകൾ. കൂടാതെ ഓസ്ട്രേലിയൻ താരങ്ങളുടെ മികച്ച ഫീൽഡിങ്ങും ഇന്ത്യൻ പ്രകടനത്തിൽ വിലങ് തടിയായി.

ഓസീസ് സമ്മർദ്ദത്തിൽ പതറിയെ ഇന്ത്യയെ കരകയറ്റിയത് രാഹുലും കോലിയും ചേർന്നാണ്. അർധവ സെഞ്ചുറി നേടിയ കോലി അപ്രതീക്ഷിതമായി പുറത്തായതോടെ വീണ്ടും ഇന്ത്യൻ സ്കോർ ബോർഡിനെ സാരമായി ബാധിച്ചു. ബാറ്റിങ് ലൈനപ്പിൽ മാറ്റം വരുത്തി രവീന്ദ്ര ജഡേജയെ സൂര്യകുമാറിന് മുമ്പായി കളത്തിലേക്ക് വിട്ടെങ്കിലും രോഹിത്തിന്റെ ആ തീരുമാനം ഇന്ത്യക്ക് രക്ഷയായില്ല. രാഹുൽ പ്രതിരോധം ഒരുവിധം സഹായകമായെങ്കിലും ഒരു വലിയ സ്കോർ ബോർഡ് അത് സാധിച്ചില്ല. അവാസന ഓവറുകളിൽ വാലറ്റക്കാർ നടത്തിയ ചെറുത്തുനിൽപ്പാണ് ഇന്ത്യക്ക് പ്രതിരോധിക്കാവുന്ന സ്കോർ നൽകിയത്. ഏഴ് ബോളമാരെ അണിനിരത്തിയാണ് പാറ്റ് കമ്മിൻസ് ഇന്ത്യക്കെതിരെ ബോളിങ് ആക്രമണം നടത്തിയത്. മിച്ചൽ സ്റ്റാർക്ക് മൂന്നും ജോഷ് ഹെസ്സെൽവുഡ്ഡും കുമ്മിൻസും രണ്ട് വീതം വിക്കറ്റുകൾ നേടി. ഗ്ലെൻ മാക്സ്വെല്ലും ആഡം സാംപയുമാണ് മറ്റ് വിക്കറ്റുകൾ സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയെ അതെ നാണയത്തിൽ തന്നെ തിരിച്ചടിക്കാനായിരുന്നു ഇന്ത്യയുടെ ശ്രമം. തുടക്കത്തിൽ പതറിയ ഓസീസിനെ ഹെഡ്ഡും മാർനെസ് ലാബുഷെയ്നും ചേർന്ന് മെല്ലേ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. 120 പന്തിൽ 137 റൺസെടുത്താണ് ട്രാവസ് ഓസീസിന്റെ ജയത്തിന് രണ്ട് റൺസ് അകലെ പുറത്തായത്. അർധ സെഞ്ചുറി നേടിയ ലാബുഷെയ്ൻ മികച്ച പിന്തുണ നൽകുകയും ചെയ്തു. ഇന്ത്യക്കായി ജസ്പ്രിത് ബുമ്ര രണ്ട് മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

