ഉദയനിധി ഉപമുഖ്യമന്ത്രിയായേക്കും
ചെന്നൈ:
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്. ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. നിലവിൽ കായിക മന്ത്രിയാണ് ഉദയനിധി. ലോക്സഭ തെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായ ഉദയനിധി ഡിഎംകെയുടെ സീറ്റു വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു.