എആർ റഹ്മാൻ്റെ ഭാര്യ സൈറ എആർ റഹ്മാനുമായുള്ള ബന്ധം വേർപ്പെടുത്തുന്നു

സംഗീതജ്ഞൻ എആർ റഹ്മാൻ്റെ ഭാര്യ സൈറ ഭർത്താവുമായി വേർപിരിയുന്നതായി പ്രഖ്യാപിച്ചു. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ദമ്പതികളുടെ വേർപിരിയൽ തീരുമാനത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.
“പരസ്പരം അഗാധമായ സ്നേഹം ഉണ്ടായിരുന്നിട്ടും, പിരിമുറുക്കങ്ങളും ബുദ്ധിമുട്ടുകളും തങ്ങൾക്കിടയിൽ പരിഹരിക്കാനാകാത്ത വിടവ് സൃഷ്ടിച്ചതായി ദമ്പതികൾ പറയുന്നു. ഈ സമയത്ത് ഒരാൾക്കും പരിഹരിക്കാൻ കഴിയില്ല. വേദന കൊണ്ടാണ് താൻ ഈ തീരുമാനമെടുത്തതെന്ന് സൈറ വ്യക്തമാക്കി. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് സൈറ പൊതുജനങ്ങളിൽ നിന്ന് സ്വകാര്യത അഭ്യർത്ഥിക്കുന്നു. കാരണം അവരുടെ ജീവിതത്തിലെ ഈ ദുഷ്‌കരമായ അദ്ധ്യായമാണിത്.” പ്രസ്താവനയിൽ പറയുന്നു.
വിവാഹത്തിന് വർഷങ്ങൾക്ക് ശേഷം ഭർത്താവ് എ ആർ റഹ്മാനിൽ നിന്ന് വേർപിരിയാനുള്ള പ്രയാസകരമായ തീരുമാനമാണെന്ന് സൈറ പറഞ്ഞു. അവരുടെ ബന്ധത്തിലെ കാര്യമായ വൈകാരിക സമ്മർദ്ദത്തിന് ശേഷമാണ് ഈ തീരുമാനം.