എൻട്രൻസ് കോച്ചിങ്ങിന് നിയന്ത്രണം

സ്വകാര്യ എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ചു. 18 വയസിന് താഴെയുള്ള കുട്ടികളെ കോച്ചിങ് സെന്ററുകളിൽ പ്രവേശിപ്പിക്കരുതു്. ബിരുദത്തിൽ താഴെയുള്ളവരെ പരിശീലകരാക്കരുതു്.അമിത ഫീസ്, സമ്മർദം എന്നിവ മൂലം വിദ്യാർത്ഥികളിൽ ആത്മഹത്യാപ്രവണത കൂടുന്നു. തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങളോ അവകാശവാദങ്ങളോ പരസ്യത്തിൽ നൽകരുത്.എല്ലാ സ്ഥാപനങ്ങളും രജിസ്ട്രേഷൻ എടുത്തിരിക്കണം. വിശദ വിവരങ്ങൾക്ക്:https://www.education.ov.in കാണുക.

