ജമ്മു കാശ്മീർ: പോളിങ് 58.85 ശതമാനം
ന്യൂഡൽഹി:
ജമ്മു കാശ്മീരിൽ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം നടന്ന ആദ്യ തെരഞ്ഞെപ്പിന്റെ ആദ്യ ഘട്ടത്തിൽ 58.85 ശതമാനം പോളിങ്. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ രാത്രി 7.30 ന് പുറത്തുവിട്ട കണക്കാണിതു്.ആദ്യഘട്ടത്തിൽ 24 മണ്ഡലങ്ങളാണ് വിധിയെഴുതിയത്. കിഷ്ത്വാർ ജില്ലയിൽ 77.23 ശതമാനവും പുൽ വാമയിൽ 46.03 ശതമാനവും വോട്ട് രേഖപ്പെടുത്തി. ലോക്സഭ തെരഞ്ഞെടുപ്പിലെ 58.58 ശതമാനത്തെക്കാൾ ഉയർന്ന പോളിങ്ങാണ് ആദ്യ ഘട്ടത്തിലേത്. ഒമ്പത് വനിത സ്ഥാനാർഥികളടക്കം ആകെ 219 പേരാണ് ആദ്യ ഘട്ടത്തിൽ ജനവിധി തേടിയതു്. രാവിലെ 7 മണിക്കാരംഭിച്ച പോളിങ് വൈകിട്ട് ആറു വരെ നീണ്ടു.