തട്ടിക്കൊണ്ടുപോകല്‍ സ്ഥിരീകരിച്ച് പൊലീസ്

തിരുവനന്തപുരം:
തിരുവനന്തപുരം പേട്ടയില്‍ നിന്ന് രണ്ടുവയസുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടുപോകല്‍ തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇന്നലെ രാത്രി പത്തിനും 1 20നും ഇടയിലാണ് കുട്ടിയെ കാണാതായതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയില്‍ അവ്യക്തത ഉണ്ടെങ്കിലും സംശയിക്കേണ്ടതില്ലെന്ന നിഗമനത്തിലാണ് പൊലീസ്.
സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ മൂന്ന് ടീമുകള്‍ ആയി തിരിഞ്ഞാണ് അന്വേഷണം. അതിനിടെ കുട്ടിയുടെ മാതാവിനെ സംഭവസ്ഥലത്ത് എത്തിച്ചു പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി
രണ്ടു വയസ്സുകാരി മേരിയുടെ സഹോദരന്റെ മൊഴി അടിസ്ഥാനമാക്കി തുടങ്ങിയ അന്വേഷണം തുടങ്ങിയെടുത്ത് തന്നെയാണ്. സഹോദരന് കണ്ടെന്നു പറയുന്ന മഞ്ഞ സ്കൂട്ടര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും സിസിടിവി ദൃശ്യങ്ങളില്‍ ഇത് സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ല.