ധർമപുരിയിൽ നടൻ വിജയ് മത്സരിക്കും

ചെന്നൈ:
തമിഴക വെട്രി കഴകം രൂപീകരിച്ച് രാഷ്ട്രീയത്തിലിറങ്ങിയ നടൻ വിജയ് വരുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമപുരി മണ്ഡലത്തിൽ മത്സരിച്ചേയ്ക്കുമെന്ന് റിപ്പോർട്ട്. ആദ്യ നിയമസഭാ മത്സരത്തിന് വിജയ് ധർമപുരി മണ്ഡലം പരിഗണിക്കുന്നതായി ടിവികെ ജില്ലാ പ്രസിഡന്റ് ശിവ പറഞ്ഞു. നിലവിൽ പിഎംകെയുടെ സിറ്റിങ് സീറ്റാണിത്. അതിനിടെ എഐഎഡിഎംകെ യുമായി സഖ്യമുണ്ടാക്കുമെന്ന വാർത്ത തമിഴക വെട്രി കഴകം തള്ളി. ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിട്ട് സർക്കാർ രൂപീകരിക്കാനാണ് ടിവികെ ലക്ഷ്യമിടുന്നതെന്ന് ജനറൽ സെക്രട്ടറി എൻ ആനന്ദ് പറഞ്ഞു.