നാലാം സമൻസും കെജ്‌രിവാൾ അവഗണിച്ചു

ന്യൂഡൽഹി:
ഇഡിയുടെ നാലാം സമൻസും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് ഗജ് രിവാൾ അവഗണിച്ചു. ഡൽഹി മദ്യനയത്തിൽ അഴിമതി ആരോപിച്ചുള്ള കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള ഇഡി യുടെ നാലാം സമൻസാണ് കെജ്‌രിവാൾ അവഗണിച്ചത്. വ്യാഴാഴ്ച 12 മണിക്ക് ഹാജരാകാനാണ് ഇഡി നിർദ്ദേശിച്ചത്. കെജ് രിവാൾ മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഗോവയിലേക്ക് തിരിച്ചു. ഇഡിയുടെ ചോദ്യം ചെയ്യൽ രാഷ്ട്രീയ പ്രേരിതമാണെന്ന് കെജ്‌രിവാൾ ആരോപിച്ചു.

