പി.പി ദിവ്യക്കെതിരെ കളക്ടറേറ്റ് ജീവനക്കാരുടെ മൊഴി

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണം നേരിടുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യക്കെതിരെ കളക്ടറേറ്റ് ജീവനക്കാരുടെ മൊഴി. അപ്രതീക്ഷിതമായാണ് ദിവ്യ പരിപാടിയിലേക്ക് കടന്നുവന്നതെന്നും അവരെ ക്ഷണിച്ചതായി അറിയില്ലെന്നും യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത കളക്ടറേറ്റ് ജീവനക്കാര്‍ മൊഴി നല്കി. എഡിഎം മൂന്നുവരിയിൽ മറുപടി പ്രസംഗം അവസാനിപ്പിച്ചുവെന്നും യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തവർ പൊലീസിനോട് പറഞ്ഞു.
ദിവ്യയുടെ പ്രസംഗത്തിനുശേഷം എല്ലാവരും ഞെട്ടിത്തരിച്ചുപോയെന്നും ജീവനക്കാർ നൽകിയ മൊഴിയിൽ പറയുന്നു. “ദിവ്യ മാത്രമാണ് എഡിഎമ്മിനെ കുറ്റപ്പെടുത്തി സംസാരിച്ചത്. മറുപടി പ്രസംഗം എഡിഎം മൂന്ന് വരിയില്‍ അവസാനിപ്പിച്ചു. ജില്ലാ കളക്ടറും പ്രസംഗം ചുരുക്കിയിരുന്നു. ദിവ്യയുടെ പ്രസംഗത്തിനുശേഷം എഡിഎമ്മിന് മാനസികപ്രയാസം ഉള്ളതായി തോന്നിയിരുന്നു.” കണ്ണൂര്‍ ടൗണ്‍ പോലീസിന് നല്കിയ മൊഴിയില്‍ ജീവനക്കാര്‍ പറയുന്നു.