രാഹുൽ ഗാന്ധിക്കെതിരെ വധശ്രമത്തിന് പരാതി നൽകി ബിജെപി
ന്യൂഡൽഹി:
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധശ്രമത്തിന് പരാതി നൽകി ബിജെപി. എംപിമാരെ കയ്യേറ്റം ചെയ്തെന്നും വനിത എംപിയെ അപമാനിച്ചെന്നും ചൂണ്ടികാട്ടിയാണ് വധശ്രമത്തിന് പരാതി നൽകിയത്. രാഹുൽ ഗാന്ധി കാരണം രണ്ട് എംപിമാർക്ക് പരിക്കേറ്റെന്നും അതിൽ ഒരാളുടെ നില ഗുരുതരമാണെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു
.ഇന്ന് പാർലമെന്‍റിലുണ്ടായ പ്രശ്നങ്ങൾക്കെല്ലാം കാരണം രാഹുലാണെന്നും പരാതിയിൽ ബിജെപി ആരോപിക്കുന്നു. സെക്ഷൻ 109, 115, 117, 121,125, 351 വകുപ്പുകൾ പ്രകാരമാണ് രാഹുൽ ഗാന്ധിക്കെതിരെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ ബിജെപി പരാതി നൽകിയിരിക്കുന്നത്. ബിജെപി എംപിമാരായ അനുരാഗ് ഠാക്കൂറും ബൻസുരി സ്വരാജുമാണ് പരാതി നൽകിയത്.