വോട്ടിന് പണം നല്‍കാനെത്തിയത് എന്നാരോപിച്ച് വ്യവസായി ബിജു രമേശിനെ തടഞ്ഞ് ഡിവൈഎഫ്‌ഐ

അടൂര്‍ പ്രകാശിന്റെ ബന്ധുകൂടിയായ ബിജു രമേശ് എത്തിയത് കോളനികളില്‍ പണം നല്‍കാനാണെന്ന് ഡിവൈഎഫ്‌ഐ ആരോപിക്കുന്നു.
തിരുവനന്തപുരം: യുഡിഎഫിനായി പണം വിതരണം ചെയ്‌തെന്ന് ആരോപിച്ച് വ്യവസായി ബിജു രമേശിനെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞുവെച്ചു. അരുവിക്കര മൈലംമൂട് വടക്കേമല കോളനിയിലാണ് സംഭവം.
ബിജു രമേശിനെയും യുഡിഎഫ് പ്രവർത്തകരെയും എൽഡിഎഫ് പ്രവർത്തകർ തടഞ്ഞുവെച്ചു. കോളനി നിവാസികൾക്ക് പണം കൈമാറിയെന്ന് എൽഡിഎഫ് ആരോപിച്ചു. പൊലീസും തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിക്കുന്നു.
രാത്രിയോടെയാണ് ബിജു രമേശ് എത്തിയത്. രണ്ട് വാഹനങ്ങളിലായാണ് ബിജു രമേശും സംഘവും എത്തിയത്. അടൂര്‍ പ്രകാശിന്റെ ബന്ധുകൂടിയായ ബിജു രമേശ് എത്തിയത് കോളനികളില്‍ പണം നല്‍കാനാണെന്ന് ഡിവൈഎഫ്‌ഐ ആരോപിക്കുന്നു.
എന്നാല്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുരേഷിന്റെ വീട്ടിലെത്തിയതെന്നാണ് ബിജു രമേശ് പറയുന്നത്. സ്ഥലത്തെത്തിയ ഇലക്ഷന്‍ സ്‌ക്വാഡും വാഹനവും വീടും പരിശോധിച്ചെങ്കിലും പണം കണ്ടെത്താനായില്ല. തുടര്‍ന്ന് അരുവിക്കര പൊലീസ് സ്റ്റേഷനിലേക്ക് ഇരുവരെയും കൊണ്ടുപോയി. ആരെയും പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് ബിജു രമേശ് പറയുന്നത്.