ശ്രീജിത്ത് നമ്പൂതിരി മേൽശാന്തി
ഗുരുവായൂർ:
ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി എരുമപ്പെട്ടിക്കടുത്ത് വേലൂർ പഞ്ചായത്തിലെ വെള്ളറക്കാട് തോന്നല്ലൂർ പുതുമന ശ്രീജിത്ത് നമ്പൂതിരിയെ തെരഞ്ഞെടുത്തു. ആദ്യമായാണ് ഇദ്ദേഹം മേൽശാന്തിയാകുന്നത്. സെപ്റ്റംബർ 30 ന് രാത്രി അത്താഴ പൂജയ്ക്കുശേഷം ചുമതലയേൽക്കും. ഒക്ടോബർ ഒന്നു മുതൽ ആറുമാസമാണ് പുതിയ മേൽശാന്തിയുടെ കാലാവധി. പുതുമന ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും പട്ടാമ്പി ആലമ്പിള്ളി മനയിലെ സാവിത്രിയുടെയും മകനാണ്.ആദ്യമായാണ് പുതുമന കൂടുംബത്തിൽ നിന്ന് ഒരാൾ മേൽശാന്തിയാകുന്നത്. എട്ടാമത്തെ തവണ അപേക്ഷിച്ചപ്പോഴാണ് തെരഞ്ഞെടുത്തത്.