2024ലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പകല്‍, ‘വിന്‍റര്‍ സോളിസിസ്റ്റ്’,
രാത്രി 16 മണിക്കൂറും പകല്‍ 8 മണിക്കൂറും
ദിവസത്തിൽ 12 മണിക്കൂർ രാത്രിയും 12 മണിക്കൂർ പകലുമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഈ ഒരു ദിനത്തിൽ മാത്രം പകൽ കുറവും രാത്രി കൂടുതലുമാണ്. അങ്ങനെ ഒരു ദിനം വരാൻ പോകുകയാണ്. വർഷത്തിലെ ഏറ്റവും കുറഞ്ഞ പകലും ഏറ്റവും ദൈർഘ്യമേറിയ രാത്രിയും അടയാളപ്പെടുത്തുന്ന ഈ ദിവസത്തെ “വിൻ്റർ സോളിസ്റ്റിസ്” എന്നാണ് അറിയപ്പെടുന്നത്. ഇത് ശനിയാഴ്‌ച (ഡിസംബർ 21) സംഭവിക്കുമെന്ന് വിദഗ്‌ധര്‍ അറിയിച്ചു.
ഭൂമി സൂര്യനിൽ നിന്നും ഏറ്റവും അകലെയാകുമ്പോഴാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. സൂര്യൻ അന്നത്തെ ദിനം ഉച്ചയോടെ ആകാശത്തിലെ ഏറ്റവും ഉയർന്നതോ താഴ്ന്നതോ ആയ ബിന്ദുവിൽ എത്തുമ്പോൾ സൂര്യനെ ചുറ്റുന്ന ഭൂമിയുടെ ഭ്രമണപഥത്തിലെ രണ്ട് ബിന്ദുക്കളെയാണ് സോളിസ്റ്റിസുകൾ എന്ന് വിളിക്കുന്നത്. ഇതിൻ്റെ ഫലമായി ഏറ്റവും കുറഞ്ഞ പകൽ ഉണ്ടാകുന്നതായിരിക്കും. വർഷത്തിൽ രണ്ട് തവണയുണ്ടാകുന്ന ഈ പ്രതിഭാസത്തെ “വിൻ്റർ സോളിസ്റ്റിസ്” എന്ന് വിളിക്കുന്നു.
എല്ലാ വർഷവും ഡിസംബർ 19നും 23നും ഇടയിലാണ് ഇത് സംഭവിക്കുന്നത്. ഈ ദിനത്തിൽ സൂര്യനിൽ നിന്ന് ഭൂമിയിലേക്കുള്ള ദൂരം വളരെ കൂടുതലായിരിക്കും. ചന്ദ്ര പ്രകാശം ഭൂമിയിൽ വളരെ നേരം നിലനിൽക്കുന്നതായിരിക്കും. ഈ ദിവസത്തിൽ ഭൂമി 23.4 ഡിഗ്രി ചെരിഞ്ഞ നിലയിലായിരിക്കും. എട്ട് മണിക്കൂര്‍ പകലാകുമ്പോള്‍ രാത്രി 16 മണിക്കൂർ നീണ്ടുനിൽക്കും