ഇൻസ്‌പെക്ടർ എന്ന വ്യാജേനെ കടയിൽ എത്തി പണം കവർന്നതായി പരാതി

കൊല്ലം :

ഇൻസ്‌പെക്ടർ എന്ന വ്യാജേനെ കടയിൽ എത്തി പണം കവർന്നതായി പരാതി.
കുണ്ടറ പെരുമ്പുഴയിൽ വർഷങ്ങളായി പലചരക്ക് മൊത്തക്കച്ചവടം നടത്തിവന്ന 80 വയസ്സുള്ള അബ്ദുൽ കലാമിന്റെ നാഷണൽ സ്റ്റോറിലാണ് മോഷണം നടന്നത് ഇന്ന്18/03/2025-ൽ വൈകുന്നേരം ഏകദേശം അഞ്ചു മണിയോടെ കുണ്ടറ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് ഇൻസ്‌പെക്ടറാണ് മരുമകൻ പുതിയതായി കട തുടങ്ങി അതുകൊണ്ട് കുറച്ച് സാധനങ്ങൾ വാങ്ങണമെന്ന് കടയുടമയോട് മോഷ്ടാവ് പറഞ്ഞു.ഈ സമയം അസർ നിസ്കാരത്തിനായി പള്ളിയിൽ പോകേണ്ട സമയമായി പോയി വന്നിട്ട് സാധനങ്ങൾ തരാമെന്ന് കടയുടമ പറഞ്ഞതിനുശേഷം പണം സൂക്ഷിക്കുന്ന മേശയുടെ താക്കോൽ കടയിൽ മറ്റൊരു ഭാഗത്തേക്ക് മാറ്റിവച്ചതിനുശേഷം. കടയുടമ പള്ളിയിൽ പോയി ഇതെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു മോഷ്ടാവ്. തുടർന്നു താക്കോൽ വച്ച ഇടത്തുനിന്ന് എടുത്ത് മേശയുടെ ഡ്രോ തുറന്ന് അമ്പതിനായിരം രൂപയും മോഷ്ടാവ് എടുത്തു കടന്നു കളഞ്ഞു. പള്ളിയിൽ പോയി തിരിച്ചെത്തിയ കടയുടമ മേശ തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ മേശയുടെ ഉള്ളിൽ വച്ചിരുന്ന പണം മോഷണം പോയതായി തിരിച്ചറിഞ്ഞത് ഉടൻതന്നെ സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചു. പണം കവർന്ന മോഷ്ടാവ് പെരുമ്പുഴ ജംഗ്ഷനിലെ ഓട്ടേ സ്റ്റാൻഡിൽ നിന്ന് ഓട്ടേറിക്ഷ വിളിച്ചു. കുണ്ടറ ആശുപത്രി ജംഗഷൻ ഭാഗത്തേക്ക് പോയി. ഓട്ടേറിക്ഷ പോകുന്നതായി സിസിടിവി ദൃശ്യത്തിൽ കണ്ടു ഉടൻ തന്നെ കടയുടമ കുണ്ടറ പോലീസിൽ പരാതി നൽകി.പോലീസ് കടയുടമയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റ്ർ ചെയ്തു അന്വേഷണ മരഭിച്ചു

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News