ഉദ്ഘാടനദിവസത്തെ പ്രാർത്ഥനയിൽ പൊലീസ് കേസ്

ആലപ്പുഴയിലെ നഗര ജനകീയാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട ഉദ്ഘാടനത്തിന് മുമ്പ് കൗൺസിലറുടെ നേതൃത്വത്തിൽ മതപരമായ ചടങ്ങുകളും പ്രാർത്ഥനയും നടത്തിയ സംഭവത്തിൽ കേസ് എടുത്ത് പൊലീസ്. കായംകുളം നഗരസഭയിലാണ് സംഭവം. വാർഡ് കൗൺസിലർ നവാസ് മുണ്ടകം ഉൾപ്പടെയുള്ളവരെ പ്രതിചേർത്ത് കലാപ ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് നിയമ നടപടി.
കായംകുളം നഗരസഭ ഐക്യജംഗ്‌ഷൻ അയ്യങ്കോയിക്കൽ നഗറിൽ പുതുതായി ആരംഭിച്ച നഗര ജനകീയാരോഗ്യത്തിന്റെ ഉത്‌ഘാടനത്തിന് തൊട്ടുമുൻപ് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ നടത്തിയ മതപാരമായചടങ്ങുകളും പ്രാർത്ഥയുമാണ് വിവാദത്തിൽ ആയത്. ഞായറാഴ്ച്ച വൈകിട്ട് നാലിന് മന്ത്രി സജി ചെറിയാനായിരുന്നു ഔദ്യോഗിക ഉത്‌ഘാടനം. 2 മണിയോടെ മത പുരോഹിതന്മാരുമായി ലീഗ് കൗൺസിലർ നവാസ് എത്തുകയായിരുന്നു.