ജില്ലയിൽ അഞ്ചിടത്ത് പരിശോധന

തിരുവനന്തപുരം:
പാതിവില തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിരുവനന്തപുരത്ത് അഞ്ചിടത്ത് പരിശോധന നടത്തി. ചൊവ്വാഴ്ച പുലർച്ചെ ആരംഭിച്ച പരിശോധന രാത്രി വരെ നീണ്ടു. സായിഗ്രാമം എക്സിക്യൂട്ടീവ് ഡയറക്ടർ കെ എൻ ആനന്ദകുമാറിന്റെ ശാസ്തമംഗലത്തെ വീട്, വീടിനു സമീപത്തെ ഓഫീസ്, തോന്നയ്ക്കൽ സായിഗ്രാമം,കൈതമുക്കിലെ എൻജിഒ കോൺഫെഡറേഷന്റെ ഓഫീസ് തുടങ്ങിയ ഇടങ്ങളിലാണ് കൊച്ചി ഇഡി ഓഫീസിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.