ബെവ്കോയുടെ പുതിയ സംവിധാനം

തിരുവനന്തപുരം:
ജീവനക്കാരെ പറ്റിച്ച് മദ്യക്കുപ്പികൾ മോഷ്ടിക്കുന്നവർക്ക് ബിവ്റേജസ് കോർപ്പറേഷന്റെ പൂട്ട്. ഔട്ട്ലറ്റുകളിൽ നിന്ന് തുടർച്ചയായി മദ്യക്കുപ്പികൾ മോഷണം പോകുന്നത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. മദ്യവുമായി പുറത്ത് കടന്നാൽ സെൻസറിൽ നിന്ന് ശബ്ദമുണ്ടാകും. മാളുകളിലും വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലുമൊക്കെയുള്ള എഎംഇഎഎസ് ടാഗ് സംവിധാനമാണ് ബെവ്കോയും നടപ്പിലാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം പവർഹൗസിലെ ഷോപ്പിലാണ് ആദ്യമായി സ്ഥാപിച്ചത്. ഓണം, ക്രിസ്തുമസ്, ന്യൂഇയർ പോലുള്ള സീസൺകളിൽ ജീവനക്കാർക്ക് തിരക്ക് നിയന്ത്രിക്കുക ബുദ്ധിമുട്ടാണ്.അത്തരം സാഹചര്യങ്ങളിൽ ടാഗ് സംവിധാനം പ്രയോജനപ്പെടും.