ബ്ലൂഗോസ്റ്റ് മാർച്ച് 2 ന് ചന്ദ്രനിൽ ഇറങ്ങും

ഫ്ലോറിഡ:
നാസയുടെ പത്ത് പരീക്ഷണ ഉപകരണങ്ങളുമായി ബ്ലൂഗോസ്റ്റ് ലാൻഡർ മാർച്ച് രണ്ടിന് ചന്ദ്രനിൽ ഇറങ്ങും. ഇന്ത്യൻ സമയം പകൽ 2.30 ന് ചന്ദ്രനിലെ ലാവാപ്രദേശമായ മാരിക്രിസി സമതലത്തിലാണ് സോഫ്റ്റ് ലാൻഡിങ്. കഴിഞ്ഞ മാസം 16 ന് ഫ്ളോറിഡയിലെ കെന്നഡി സ്പേയ്സ് സെന്ററിൽ നിന്ന് വിക്ഷേപിച്ച പേടകം ഇതിനോടകം ചന്ദ്രന്റെ ആകർഷണവലയത്തിലെത്തി. 14 ദിവസം . ലാൻഡർ ഭൂമിയിലേക്ക് വിവരങ്ങൾ അയയ്ക്കും. നാസയുടെ മനുഷ്യ ദൗത്യമായ ആർട്ടിമസിനു മുന്നോടിയായുള്ള പഠനദൗത്യമാണിത്.