അദാനി പവർ, എസ്സാർ ഗ്രൂപ്പ് എന്നിവർക്കെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു

ന്യൂഡൽഹി:
ബില്ലിൽ കൃത്രിമം കാട്ടി പണം വിദേശത്ത് കടത്തിയെന്ന ആരോപണത്തെക്കുറിച്ചന്വേഷിക്കാൻ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്.ഇറക്കുമതി വസ്തുക്കളിൽ അദാനി പവർ, എസ്സാർ ഗ്രൂപ്പ് എന്നിവർ കൃത്രിമ ബിൽ സമർപ്പിച്ചതായി ഡിആർഐ കണ്ടെത്തിയിരുന്നു. 2014, 2016 വർഷങ്ങളിൽ ഡിആർഐ കമ്പനികൾക്ക് നോട്ടീസ് നൽകിയതിനെ ആധാരമാക്കിയാണ് സാമൂഹിക പ്രവർത്തകൻ ഹർഷ് മന്ദറും വിവിധ എൻജിഒകളും പൊതു താല്പര്യ ഹർജി നൽകിയതു്. ഹർജിക്കാർക്കു വേണ്ടി പ്രശാന്ത് ഭൂഷൺ, നേഹരതി, കാജൽ ഗിരി എന്നീ അഭിഭാഷകർ ഹാജരായി.

