ആറു മണ്ഡലങ്ങളുടെ വിജയത്തിന് ബി ജെ പി പദ്ധതിയിടുന്നു.

 ആറു മണ്ഡലങ്ങളുടെ വിജയത്തിന് ബി ജെ പി പദ്ധതിയിടുന്നു.

ന്യൂഡൽഹി :

2024 ലെ പാർലമെന്റ്തിരഞ്ഞെടുപ്പിൽ കേരളത്തിലെ ആറു മണ്ഡലങ്ങളുടെ വിജയത്തിന് വേണ്ടി ബി ജെ പി പദ്ധതിയിടുന്നതായി റിപ്പോർട്ട്‌.കേന്ദ്രമന്ത്രി അമിത് ഷായുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം.ബി ജെ പി യ്ക്ക് കൂടുതൽ ജയസാധ്യതയുള്ള രാജ്യത്തെ 160 മണ്ഡലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ് കേരളത്തിലെ 6 മണ്ഡലങ്ങൾ.ബി ജെ പി ജയിക്കാത്തതും ജയസാധ്യതയുള്ളതുമായ മണ്ഡലങ്ങളിൽപ്പെട്ടതാണിവ.കേരളത്തിൽ തിരുവനന്തപുരം, ആറ്റിങ്ങൽ,തൃശൂർ, പത്തനംതിട്ട, മാവേലിക്കര, പാലക്കാട്‌ മണ്ഡലങ്ങളാണ് പാർട്ടി ലക്ഷ്യമിടുന്നത്.2024ലെ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിൽ ജയിക്കാനുള്ള പ്രത്യേക പദ്ധതികൾ തയ്യാറാക്കാനാണ് കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശം.വിദേശ കാര്യ മന്ത്രി എസ്. ജയശങ്കറിനാണ് തിരുവനന്തപുരം മണ്ഡലത്തിന്റെ ചുമതല. തൃശൂരിൽ അമിത് ഷായുടെ മേൽനോട്ടത്തിലായിരിക്കും പ്രവർത്തനം.

thoolika

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News