വടക്കുപടിഞ്ഞാറൻചൈനയിൽ ഭൂകമ്പം
ബീജിങ്:
വടക്കുപടിഞ്ഞാറൻ ചൈനയിലു ണ്ടായ ഭൂകമ്പത്തിൽ 126 പേർ മരിച്ചതായി ബീജിങ് റിപ്പോർട്ടു ചെയ്തു. തിങ്കളാഴ്ച രാത്രി 11.59 ന് ഗാൻസു പ്രവിശ്യയിലാണ് ഭൂകമ്പമുണ്ടായത്. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി. ഗാൻസുവിന്റെ സമീപ പ്രദേശങ്ങളിലും ക്വിങ്ഹായിലും 32 തുടർചനങ്ങളുണ്ടായി. എഴുനൂറിലധികം പേർക്ക് പരിക്കു പറ്റിയതായാണറിവ്. ഗാൻസു- ക്വിങ്ഹാ പ്രവിശ്യകളുടെ അതിർത്തിയോട് ചേർന്നുള്ള ലിയുഗൗ ടൗൺഷിപ്പാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. വൈദ്യുതി, വാർത്താവിനിമയ ബന്ധങ്ങൾ വിഛേദിക്കപ്പെട്ടു. മഞ്ഞനദിക്ക് കുറുകെയള്ള പാലത്തിന് വിള്ളൽ വീണു. 2010 ൽ ക്വിങ്ഹായ് പ്രവിശ്യയിലെ യുഷു വിലുണ്ടായ ഭൂകമ്പത്തിൽ 2700 പേർ കൊല്ലപ്പെട്ടിരുന്നു. ഗാൻ സുവിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

