കരിപ്പൂരിൽ നിന്ന് 2 കോടിയുടെ സ്വണ്ണം പിടികൂടി

കരിപ്പൂർ:
നാല് യാത്രക്കാരിൽ നിന്നായി രണ്ട് കോടിയുടെ സ്വർണ്ണം കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. കരിപ്പൂർ വിമാനത്താവളംവഴി 3.014 കിലോഗ്രാം കടത്താൻ ശ്രമിച്ച കാസർകോട് സ്വദേശി നിസാമുദ്ദീൻ, ബാലുശ്ശേരി സ്വദേശി അബൂ സഫീൽ, കോഴിക്കോട് സ്വദേശി സജ്ജാദ് കാമിൽ, എടക്കര സ്വദേശി പ്രജിൻ എന്നിവരിൽ നിന്നാണ് 3.014 കിലോ സ്വർണ്ണം പിടികൂടിയതു്.ദുബായ്, റിയാദ് എന്നിവിടങ്ങളിൽ നിന്നുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലും, ജിദ്ദയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ നിന്നുമാണ് രണ്ട് കോടി വിലമതിക്കുന്ന സ്വർണ്ണം പിടികൂടിയത്.

