തമിഴ്നാട്ടിൽ കനത്തമഴ തുടരുന്നു

ചെന്നെ:
തൂത്തുക്കുടി, തിരുനെൽവേലി തുടങ്ങിയ തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ കനത്തമഴ തുടരുകയാണ്.തൂത്തുക്കുടിയിൽ ശ്രീവൈകുണ്ഠം സ്റ്റേഷനിൽ വെള്ളം കയറിയതിനാൽ ധാരാളം പേർ കുടുങ്ങിക്കിടക്കുകയാണ്. വിവിധയിടങ്ങളിലായി മൂന്നുപേർ മരിച്ചു. തിരുനെൽവേലി, തെങ്കാശി ജില്ലകളിൽ മഴ കടുത്ത നാശം വിതച്ചതിനാൽ 143 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമി വെള്ളത്തിനടിലായി. മിക്കയിടങ്ങളിലും വൈദ്യുതി, ടെ ഫോൺ നെറ്റ് വർക്കുകൾ തകരാറിലായി. ശ്രീവൈകുണ്ഠം റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിയ യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നശ്രമം നടന്നുകൊണ്ടിരിക്കുന്നു. കനത്ത മഴയെ തുടർന്ന് നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കി. തിരുനെൽവേലി – ചെന്നൈ – എഗ്മൂർ വന്ദേഭാരത്, കൊച്ചുവേളി – ഗൊരഖ്പൂർ രപ്തിസാഗർ എക്‌സ്‌പ്രസ്, തിരുനെൽവേലി – ഗാന്ധിധാം – ബിജി ഹംസഫർ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ റദ്ദാക്കിവയുടെ കൂട്ടത്തിൽപ്പെടുന്നു.

