ഐപിഎൽ താരലേലം: സ്റ്റാർക്ക് മുന്നിൽ

ദുബായ്:
ഐപിഎൽ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരം ഓസ്ട്രേലിയൻ പേസർ മിച്ചെൽ സ്റ്റാർക്. 24.75 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്റ്റാർക്കിനെ വിലയ്ക്കെടുത്തു. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ 20.5 കോടിയ്ക്കും, ട്രാവിസ് ഹെഡിനെ 6.80 കോടിയ്ക്കും, ജെറാൾഡ് കോട്സിയെ 5 കോടിയ്ക്കും, ദിൽഷൻ മധുശങ്കയെ 4.60 കോടിയ്ക്കും, രചിൻ രവീന്ദ്രയെ 1.80 കോടിയ്ക്കും ലേലമുറപ്പിച്ചു. പേസർമാരെയെത്തിച്ച് ഗുജറാത്താണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. സ്റ്റാർക്കിനു വേണ്ടി മുംബൈയും ഡൽഹിയും തമ്മിലായിരുന്നു പോരാട്ടം. 2015 ലായിരുന്നു സ്റ്റാർക്കിന്റെ അവസാന ഐപിഎൽ. മാർച്ച് 22 ന് ഐപിഎൽ മത്സരമാരംഭിക്കും.

