സുപ്രധാന ക്രിമിനൽ നിയമ ബില്ലുകൾ ലോക്സഭ പാസ്സാക്കി.

ആൽക്കൂട്ട കൊലപാതകങ്ങൾക്ക് വധശിക്ഷ നടപ്പിലാക്കുന്ന നിയമം ഉൾപ്പെടെ രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതുന്ന സുപ്രധാന ബില്ലുകൾ കേന്ദ്ര സർക്കാർ ലോകസഭയിൽ അവതരിപ്പിച്ചു പാസ്സാക്കി.ക്രിമിനൽ നിയമങ്ങൾ പരിഷ്കരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭാരതീയ സാക്ഷ്യ സംഹിതി,ഭാരതീയ സാക്ഷ്യ ബില്ലുകളാണ് ലോകസഭയിൽ പാസ്സാക്കിയത്.കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷയാണ് ഈ ബില്ലുകൾ പാസ്സാക്കിയത്.1860ൽ കൊണ്ടുവന്ന ഇന്ത്യൻ ശിക്ഷ നിയമത്തിന്റെ ലക്ഷ്യം കുറ്റവാളികളെ ശിക്ഷിക്കുക എന്നതാണ്.നീതി നൽകാനല്ലെന്നും പകരം പുതിയ നിയമം വരുമ്പോൾ ഇതിന് പരിഹാരം കാണുമെന്നും അമിത് ഷാ പറഞ്ഞു.ഇന്ത്യൻ ഭരണ ഘടനയ്ക്കും പൗരന്മാർക്കും ഊന്നൽ നൽകുന്നതാണ് പുതിയ നിയമങ്ങളെന്നും അദ്ദേഹം പറഞ്ഞു.

