കെഎസ് ആര്‍ടിസിജീവനക്കാരുടെ യൂണിഫാമില്‍ മാറ്റം വരുന്നു
കെഎസ് ആര്‍ടിസിജീവനക്കാരുടെ യൂണിഫാമില്‍ മാറ്റം വരുന്നു, 2015ല്‍ വേണ്ടന്നു വച്ച കാക്കി യൂണിഫാമാണ് പുനസ്ഥൊപിക്കുന്നത് പുരുഷന്മാർക്ക് കാക്കിനിറത്തിലുള്ള അരക്കൈ ഷർട്ടും കാക്കി പാന്‍റ്സും പുനസ്ഥാപിക്കുമ്പോള്‍ വനിതാകണ്ഡക്റ്റര്‍മാര്‍ക്ക് കാക്കി ചുരീദാറും ഓവര്‍ക്കോട്ടുമായിരിക്കും യൂണിഫാം. ഇൻസ്പെക്ടർമാർക്ക് കാക്കി സഫാരി സ്യൂട്ടാണ് യൂണിഫോം. മെക്കാനിക്കൽ വിഭാഗം ജീവനക്കാർ നേവി ബ്ലൂ പാന്റ്സും ഷർട്ടും ധരിക്കണം. രണ്ട് ജോഡി യൂണിഫോമിനുള്ള തുണി കെഎസ്ആർടിസി മാനേജ്‌മെന്റ് വിതരണം ചെയ്യും. ഇതോടെ വിവിധജീവനക്കാര്‍ ഇപ്പോള്‍ ഉപയൗഗിച്ചുവരുന്ന വിവിധനിറത്തിലുള്ള യൂണിഫാമംകള്‍ കാക്കിനിറമായി ഏകീകരിക്കപ്പെടും.
യൂണിഫോമിന്റെ നിറം പരിഷ്കരിക്കണമെന്ന ആവശ്യം നേരത്തെ തൊഴിലാളി യൂണിയനുകൾ മുന്നോട്ടുവച്ചിരുന്നു. 2015ലാണ് കാക്കിനിറമായിരുന്ന യൂണിഫോം നീല നിറമാക്കി പരിഷ്കരിച്ചത്.