മണിപ്പൂരിൽ വീണ്ടും സംഘർഷം

ഇംഫാൽ:
നീണ്ട ഇടവേളയ്ക്കു ശേഷം ചുരാചന്ദ്പൂരിൽ വംശീയ സംഘർഷം വീണ്ടും രൂക്ഷമായി. ചുരാചന്ദ്ന് സമീപമുള്ള തിങ്കങ്കാങ് പായി മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. മണിപ്പൂരിലെ വിവിധയിടങ്ങളിൽ ഏതാനും ദിവസങ്ങളായി ഒറ്റപ്പെട്ട സംഘട്ടനങ്ങൾ നടന്നുകൊണ്ടിരി ക്കുന്നു. നേരത്തെയുണ്ടായ സംഘട്ടനത്തിൽ 13 പേർ ചുരാചന്ദിൽ കൊല്ലപ്പെട്ടിരുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രണ്ടു മാസത്തേക്ക് ചുരാചന്ദിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

