രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി

ജൊഹന്നാസ്ബർഗ്:
രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയ്ക്ക് തോൽവി. പരമ്പരയിലെ ആദ്യ കളി ഇന്ത്യ ജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റെടുത്ത ഇന്ത്യയ്ക്ക് രണ്ടാം പന്തിൽ പരാജയം. നീണ്ട ഇന്നിങ്‌സ് കളിക്കുന്നതിൽ മലയാളി താരം സഞ്ജു സാംസൺ ഒരിക്കൽക്കൂടി പരാജയപ്പെട്ടു. 23 പന്തിൽ 12 റണ്ണെടുത്ത സഞ്ജുവിനെ ബ്യൂറൻ ഹെൻഡ്രിക്സ് ബൗൾഡാക്കി.ഇന്ത്യയുടെ അവസാന ആറ് വിക്കറ്റുകൾ 10.4 ഓവറിൽ 44 റണ്ണെടുക്കുന്നതിനിടെ നഷ്ടപ്പെട്ടു.

