ശബരിമലയിൽ തിരക്കേറി

ശബരിമല:
ശബരിമലയിൽ തീർത്ഥാടകരുടെ തിരക്കേറി. മണ്ഡല മഹോത്സവ പൂജയ്ക്ക് ദിവസങ്ങൾ ബാക്കി നിൽക്കെ തീർത്ഥാടകരുടെ തിരക്കേറുകയാണ്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിവരെ 50,478 പേർ മല ചവിട്ടിയതിൽ 6313 പേർ സ്പോട്ട് ബുക്കിങ്ങിലൂടെയാണ്. സന്നിധാനത്തെ തിരക്ക് കുറയുന്നതിനനുസരിച്ചാണ് നിലയ്ക്കലിൽ നിന്ന് ഭക്തരെ കയറ്റി വിടുന്നതു്. തിരക്ക് നിയന്ത്രണ വിധേയമാക്കാൻ ബറ്റാലിയൻ ഡിഐജി രാഹുൽ ആർ നായർ സന്നിധാനത്തെത്തി. ദർശനത്തിനുശേഷം അയ്യപ്പഭക്തരെ പമ്പയിലേക്ക് മടക്കി അയക്കുകയാണ്. ഇതിനിടെ ശബരിമല തീർത്ഥാടകരുടെ സൗകര്യാർത്ഥം ദക്ഷിണ റെയിൽവേ കൊല്ലം – സെക്കന്തരാബാദ് റൂട്ടിൽ ഡിസംബർ 27, ജനുവരി 3, 10, 17 തീയതികളിലും തിരിച്ച് ഡിസംബർ 29, ജനുവരി 5, 12, 19 തീയതികളിലും പ്രത്യേക തീവണ്ടി സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്.

