ശബരിമല: സുഖദർശനം

ശബരിമല:
മണ്ഡല പൂജക്കായി നട തുറന്ന ശബരിമലയിൽ ഭക്തർക്ക് സുഖദർശനം. പുലർച്ചെ നടതുറക്കുമ്പോൾ മാത്രമാണ് നടപ്പന്തലിലും സന്നിധാനം ഫ്ലൈഓവറിലും തീർത്ഥാടകത്തിരക്കുണ്ടാകുന്നത്. രാവിലെ 8 മണിയോടെ തിരക്ക് ഒഴിവാകും.
വെർച്വൽ ക്യൂ വഴി 80,000 പേർക്കും 10,000 പേർക്ക് സ്പോട്ട് ബുക്കിങ്ങിലൂടെയും ദർശന സൗകര്യമുണ്ട്. തീർത്ഥാടകർക്ക് സുരക്ഷ ഒരുക്കുന്നതിനായി 1400 പോലീസുകാരെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.sabarimala online.org എന്ന വെബ്ബ് സൈറ്റ് വഴി 24 മണിക്കൂറും സൗജന്യമായി ഓൺലൈൻ ബുക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളതിനാൽ തീർത്ഥാടകരുടെ എണ്ണം മുൻകൂട്ടി അറിയാൻ കഴിയും
.
ശബരിമല വിശേഷങ്ങൾ
നട തുറക്കൽ : പുലർച്ചെ : 3 മണിക്ക്
അഭിഷേകം : 3.05 ന്
ഗണപതി ഹോമം: 3.30 ന്
നെയ്യഭിഷേകം: 3.30 മുതൽ 7 വരെ
ഉഷപൂജ: 7.30 ന്
നെയ്യഭിഷേകം: 8 മുതൽ 11.30 വരെ
കലശപൂജ: 12 ന്
ഉച്ച പൂജ: 12.30 ന്
നട തുറക്കൽ: വൈകിട്ട് 4 ന്
ദീപാരാധന: 6.30 ന്
പുഷ്പാഭിഷേകം: 6.45 ന്
അത്താഴ പൂജ: 9.30 ന്
ഹരിവരാസനം: 10.50 ന്
നട അടയ്ക്കൽ : രാത്രി 11 ന്

