ആഗോള താപനത്തിന് റെഡ് അലർട്ടുമായി ലോക കാലാവസ്ഥ സംഘടന

ജനീവ:
ആഗോള താപനത്തെക്കുറിച്ച് ‘റെഡ് അലർട്ട് ‘ നൽകി ലോക കാലാവസ്ഥാ സംഘടന. 2023 ൽ ഹരിതഗൃഹ വാതകങ്ങൾ, കരയിലെയും ജലത്തിലെയും താപനില, മഞ്ഞുരുകൽ എന്നിവയിൽ വൻ വർധന ഉണ്ടായതോടെയാണ് മുന്നറിയിപ്പ്. 2024 ൽ ചുടുകൂടാൻ സാധ്യതയുണ്ടെന്ന് സംഘടന അറിയിച്ചു. 2023 ൽ ശരാശരി താപനില 174 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയതായി ലോക കാലാവസ്ഥാ സംഘടന പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. സമുദ്രത്തിലെ താപനില 65 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തി.