ഏഷ്യൻ കപ്പിൽ ജപ്പാനെ ഇറാഖ് തോൽപ്പിച്ചു

 ഏഷ്യൻ കപ്പിൽ ജപ്പാനെ ഇറാഖ് തോൽപ്പിച്ചു

ദോഹ:
ജപ്പാനെ അട്ടിമറിച്ച് ഇറാഖ് ഏഷ്യൻകപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. 2-1 ന് ഇറാഖ് ജപ്പാനെ തുരത്തി. ഇരട്ട ഗോളടിച്ച് ഇറാഖിന്റെ ഐമേൻ ഹുസൈൻ മികച്ച താരമായി.ഖത്തർ ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ അവസാന 11 കളിയിലും അജയ്യരായ അറബ്പട ജപ്പാനെ മുട്ടുകുത്തിച്ചു. 40 വർഷത്തിനു ശേഷമാണ് ഇറാഖ് ജപ്പാനെ തോൽപ്പിക്കുന്നത്. ലോകറാങ്കിൽ 17-ാമതാണ് ജപ്പാൻ.ആദ്യകളി തോറ്റ വിയറ്റ്നാമിനും ഇന്തോനേഷ്യക്കും അക്കൗണ്ട് തുറക്കാനായിട്ടില്ല.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News