ഒന്നാം ഘട്ടവോട്ടെടുപ്പ് കഴിഞ്ഞു

ന്യൂഡൽഹി:
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം വോട്ടെടുപ്പിൽ 62.37 ശതമാനം പോളിങ് രേഖപ്പെടുത്തി.ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് സ്വാധീനമേഖലയായ ബസ്തറിൽ 63.41 ശതമാനം വോട്ട് രേഖപ്പെടുത്തി. ബംഗാളിൽ 77.57 ശതമാനവും, ത്രിപുരയിൽ 80.17 ശതമാനവും പുതുച്ചേരിയിൽ 73.25 ശതമാനവും അസമിൽ 71.38 ശതമാനവും പോളിങ് രേഖപ്പെടുത്തി. ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയായ തമിഴ് നാട്ടിൽ 72.02 ശതമാനവും ഉത്തരാഖണ്ഡിൽ 53.64 ശതമാനവുമാണ് പോളിങ്.