ഒ.ആർ കേളു മന്ത്രിസഭയിലേക്ക്; വിഎൻ വാസവൻ ദേവസ്വം മന്ത്രിയായേക്കും

മാനന്തവാടി എംഎൽഎ ഒ. ആർ കേളു മന്ത്രിസഭയിലേക്ക്. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. പട്ടികവർഗവിഭാഗത്തിൽ നിന്ന് സംസ്ഥാന മന്ത്രിസഭയിലേക്ക് വരുന്ന രണ്ടാമത്തെ മന്ത്രിയാണ് ഒ ആർ കേളു. സിപിഎം സംസ്ഥാന സമിതി അംഗമായ കേളുവിന് എസ്‍സി എസ്ടി വകുപ്പാണ് നൽകുക എന്നാണ് ലഭിക്കുന്ന വിവരം. കെ രാധാകൃഷ്ണൻ രാജിവെച്ച ഒഴിവിലാണ് ഇത്. രാധാകൃഷ്ണൻ ചുമതല വഹിച്ചിരുന്ന ദേവസ്വം വകുപ്പ് മന്ത്രി വാസവനും പാർലമെന്ററി കാര്യം എം ബി രാജേഷിനും ലഭിക്കുമെന്നാണ് വിവരം.