കള്ളവോട്ട് തടയാൻ ആപ്പുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പരീക്ഷിച്ചു വിജയിച്ച സംവിധാനമാണ് ഇപ്പോൾ ലോക്സഭ തിരഞ്ഞെടുപ്പിലും നടപ്പാക്കുന്നത്.ലോകസഭ തിരഞ്ഞെടുപ്പിലെ ആൾമാറാട്ടം തടയുന്നതിനും വോട്ടിങ് സുതാര്യമാക്കാനും പോളിംഗ് ഉദ്യോഗസ്ഥർക്കായി തയ്യാറാക്കിയിരിക്കുന്നതാണ് ഈ ആപ്പ്.എ എസ് ഡി മോണിറ്റർ സി ഇ ഒ എന്ന ആപ്പാണ് എൻ ഐ സി കേരളയുടെ സഹായത്തോടെ സംസ്ഥാനത്തിന് മാത്രമായി വികസിപ്പിച്ചെടുത്തത്.ഈ ആപ്പ് ഉപയോഗിച്ച് ഉദ്യോഗസ്ഥർക്ക് എ എസ് ഡി വോട്ടർമാരെ നിരീക്ഷിക്കാനും പട്ടികയിലെ ഇരട്ടിപ്പ് പോലുള്ള
തട്ടിപ്പ് തടയാനും കഴിയുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സഞ്ജയ് കൗൾ പറഞ്ഞു.2021ലെ നിയമ സഭാ തിരഞ്ഞെടുപ്പിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി വിജയിച്ച സംവിധാനമാണ് ഇപ്പോൾ ലോകസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ഉപയോഗിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷണർ തീരുമാനിച്ചത്.ഈ ആപ്പ് വഴി വോട്ടർ ഒന്നിലധികം വോട്ടുകൾ രേഖപ്പെടുത്തുന്നുണ്ടോന്ന് അറിയാൻ കഴിയും. വോട്ടിംഗ് തുടങ്ങുന്ന സമയം മുതലവസാനിക്കുന്ന സമയം വരെ മാത്രമേ ഇതിന്റെ പ്രവർത്തനം നടക്കുകയുള്ളൂ. പോളിംഗ് ഓഫീസർമാർക്ക് മാത്രം ഉപയോഗിക്കാനാണ് ഈ ആപ്പ് സംവിധാനം.