കുറ്റവാളികൾ കുടുങ്ങുന്ന എഐ കാമറ വരുന്നു
തിരുവനന്തപുരം:
ക്രിമിനൽ കേസിലകപ്പെട്ട വാഹനങ്ങളെ പിന്തുടരാൻ ശേഷിയുള്ള നിർമ്മിത ബുദ്ധി(എ ഐ) കാമറയുമായി പൊലീസ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരം 328 കാമറ കൂടി സ്ഥാപിക്കും. നില വിലുള്ളതിന് വ്യത്യസ്തമായി റെക്കോർഡിങ് സൗകര്യം ഇതിനുണ്ട്.കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വാഹനങ്ങൾ നിയമാനുസൃത വേഗത്തിലും സിഗ്നലുകൾ ലംഘിക്കാതെയും സീറ്റു ബൽറ്റടക്കമുള്ള സുരക്ഷാ മുൻ കരുതലുകൾ പാലിച്ചു രംഗത്തിറങ്ങിയാൽ പിടികൂടാനാകില്ലെന്ന ന്യൂനത പരിഹരിച്ചുള്ള കാമറകൾ സ്ഥാപിക്കാനാണ് പൊലീസ് ആലോചിക്കുന്നത്. ബ്ളാക്ക് സ്പോട്ടുകൾക്ക് മുൻഗണന നൽകിയാകും ഇവ സ്ഥാപിക്കുക. നിലവിൽ പൊലീസിന്റെ ഉടമസ്ഥതയിൽ 100 കാമറ സ്ഥാപിച്ചിട്ടുണ്ട്.