കേന്ദ്രത്തിനെതിരെ മനുഷ്യ ചങ്ങല തീർത്ത് ഡി വൈ എഫ് ഐ

കേന്ദ്ര അവഗണനക്കെതിരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങലെ തീർത്ത് ഡിവൈഎഫ്‌ഐ. കാസർഗോഡ് റെയിൽവേ സ്റ്റേഷൻ മുതൽ തലസ്ഥാനത്ത് രാജ്ഭവൻ വരെ ലക്ഷക്കണക്കിന് ആളുകളാണ് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധത്തിന്റെ ഭാഗമായത്. കാസർഗോഡ് എഎ റഹീം മനുഷ്യച്ചങ്ങലയുടെ ആദ്യ കണ്ണിയായപ്പോൾ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തിരുവനന്തപുരത്ത് അവസാന കണ്ണിയായി.

