‘ക്രിസ്‌മസ് സമ്മാനം ‘, ഒരു ഗഡു ക്ഷേമനിധി പെൻഷൻ തുക അനുവദിച്ചു

തിരുവനന്തപുരം:
ക്രിസ്‌മസ് പ്രമാണിച്ച് സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചു. തിങ്കളാഴ്‌ച മുതല്‍ പെൻഷൻ വിതരണം ആരംഭിക്കും. 62 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് 1600 രൂപ വീതമാണ് പെൻഷൻ തുക ലഭിക്കുക.
ബാങ്ക് അക്കൗണ്ടിലൂടെ 27 ലക്ഷം പേര്‍ക്കാണ് തുക കൈമാറുന്നത്. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെൻഷൻ കൈമാറുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാല്‍ അറിയിച്ചു.