ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യ സൂപ്പറാകും

 ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യ സൂപ്പറാകും

ബാർബഡോസ്:

          ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ സൂപ്പർ പോരിന് ഒരുങ്ങി ഇന്ത്യ. അഫ്ഗാനിസ്ഥാനാണ് എതിരാളി. ബാർബഡോസിലെ കെൻസിങ് ടൗൺ ഓവലിൽ രാത്രി എട്ടിനാണ് സൂപ്പർ എട്ട് മത്സരം. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞാണ് ഇരു ടീമുകളും മുഖാമുഖം നിൽക്കുന്നത്. ഗ്രൂപ്പ് എ യിൽ ഏഴു പോയിന്റുമായി ഇന്ത്യ ഒന്നാമതെത്തി. അഫ്ഗാൻ സി ഗ്രൂപ്പിൽ രണ്ടാമതായിരുന്നു. ബാറ്റർമാർക്കൊപ്പം സ്പിന്നർമാരെയും തുണയ്ക്കുന്ന പിച്ചാണ്. എന്നാൽ ഇവിടെ കളിച്ച രണ്ടിലും തോറ്റ ചരിത്രമാണ് ഇന്ത്യയ്ക്ക്. 2020 ൽ ഓസ്ട്രേലിയയോടും വെസ്റ്റിൻഡീസിനോടും തോറ്റു. ബാറ്റർമാരിൽ വിരാട് കോഹ് ലിയുടെ മോശം ഫോമാണ് അലട്ടുന്നതു്. രോഹിത് ശർമ കഴിഞ്ഞാൽ സൂര്യകുമാർ യാദവിലും വിക്കറ്റ് കീപ്പർ ഋഷഭ് പന്തിലുമാണ് പ്രതീക്ഷ. ഓൾ റൗണ്ട് മികവാണ് അഫ്ഗാൻ ഈ ലോകകപ്പിൽ കാഴ്ചവയ്ക്കുന്നത്. ക്യാപ്റ്റൻ റാഷിദ് ഖാൻ, നൂർ അഹമ്മദ്, മുഹമ്മദ് നബി എന്നിവരിലൂടെയുള്ള വിസ്ഫോടനമാണ് അഫ്ഗാൻ പ്രതീക്ഷിക്കുന്നതു്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News