നിമിഷ പ്രിയയുടെ അമ്മ യമനിലേക്ക്

പിറവം:
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പി പ്രേമകുമാരി ശനിയാഴ്ച യമനിലേക്ക് പോകും. യമനിൽ ഫെലിക്സ് എയർവേയ്സ് സിഇഒയായ സാമുവൽ ജറോമാണ് പ്രേമകുമാരിയുടെ പവർ ഓഫ് അറ്റോർണി. സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം കൂടിയായ സാമുവൽ വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെത്തി. യമനിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രതീക്ഷ നൽകന്നതാന്നെന്ന് സാമുവൽ പറഞ്ഞു. പുലർച്ചെ 5.30നുള്ള വിമാനത്തിൽ മുംബൈയിലേക്കും വൈകിട്ട് 5.30 ന് യമനിയ എയർലൈൻസിൽ യമനിലേക്കും പോകും. നിമിഷ നഴ്സായതിനാൽ ജയിലിൽ സേവനം തുടരുന്നുണ്ട്.ആ നിലക്കുളള പരിഗണനയും മോചനത്തിന് പ്രതീക്ഷയുണ്ടെന്ന് അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ പറഞ്ഞു.